Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monipally

Kottayam

കി​ട​ങ്ങൂ​ര്‍ മോ​നി​പ്പ​ള്ളി വ​ള​വി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ ഓ​ട നി​ര്‍​മിക്കും

മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് മു​ന്‍​കൈയെ​ടു​ത്തു

പാ​ലാ: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് മു​ന്‍​കൈ​യെ​ടു​ത്ത​തോ​ടെ കി​ട​ങ്ങൂ​ര്‍ മോ​നി​പ്പ​ള്ളി വ​ള​വി​ലെ സ്ഥി​രം വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​കു​ന്നു. മോ​നി​പ്പ​ള്ളി വ​ള​വ് മു​ത​ല്‍ കൊ​ച്ചു​പാ​ലം തോ​ടു​വ​രെ ഓ​ട നി​ര്‍​മി​ച്ച് വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യാ​നാ​ണ് തീ​രു​മാ​നം.

കി​ട​ങ്ങൂ​ര്‍-​അ​യ​ര്‍​ക്കു​ന്നം റോ​ഡി​ലെ മോ​നി​പ്പ​ള്ളി വ​ള​വി​ലെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഏ​റെ ദു​രി​ത​ത്തി​ലാക്കിയി​രു​ന്നു. നേ​രി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും അ​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​വി​ടെ. ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മു​ട്ടൊ​പ്പം വെ​ള്ള​മു​യ​ര്‍​ന്നി​രു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ര്‍​മാ​ണ​വും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ്വാ​ഭാ​വി​ക തോ​ടു​ക​ള്‍ നി​ക​ത്ത​പ്പെ​ട്ട​തു​മാ​ണ് പ്ര​ശ്‌​നം രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

റോ​ഡി​ന്‍റെ വ​ശ​ത്ത് മോ​നി​പ്പ​ള്ളി വ​ള​വ് മു​ത​ല്‍ അ​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ ശാ​സ്ത്രീ​മാ​യ രീ​തി​യി​ല്‍ ഓ​ട​ക​ള്‍ നി​ര്‍​മി​ച്ച് മ​ഴ​വെ​ള്ളം കൊ​ച്ചു​പാ​ലം തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന പ​ദ്ധ​തി​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ്പാ​ക്കാനുദ്ദേശിക്കു​ന്ന​ത്. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബോ​ബി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ല​ക​ണ്ഠ​ന്‍ ന​മ്പൂ​തി​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദീ​പു തേ​ക്കും​കാ​ട്ടി​ല്‍, സ​തീ​ഷ് നി​ല​യം, മ​ഹേ​ഷ്, മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്‌​സി ജോ​ണ്‍, വി​വി​ധ ക​ക്ഷി​ നേ​താ​ക്ക​ളാ​യ വി.​കെ. സു​രേ​ന്ദ്ര​ന്‍, കെ.​ആ​ര്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍, പി.​ടി. ജോ​സ്, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ ഡോ. ​എ​സ്. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up